Skip to playerSkip to main content
  • 2 days ago
ഇതാണ് ബ്രിസ്റ്റോ സായിപ്പിന്റെ സന്തത സഹചാരി ആയിരുന്ന വാസ്കോ. കൊച്ചി പോർട്ട് ട്രസ്റ്റ് ആക്രിയെന്ന് കരുതി ലേലം ചെയ്ത 105 വർഷം പഴക്കമുള്ള എംഎൽ വാസ്കോ ബോട്ട് ഇന്നൊരു കൊച്ചിക്കാരന്റെ കയ്യിലാണ്. ആധുനിക കൊച്ചിയുടെ ശിൽപി റോബർട്ട് ബ്രിസ്റ്റോ ഉപയോഗിച്ചിരുന്ന ബോട്ടിന്റെ ചരിത്രമൂല്യം തിരിച്ചറിഞ്ഞ് സംരക്ഷിക്കുകയാണ് സ്ക്രാപ് ഡീലർ ഷാജർ സിത്താര. ചരിത്രം പേറുന്ന ബോട്ടിനെ കൊച്ചിയെ അറിയാനെത്തുന്നവർക്ക് മുന്നിൽ പ്രദർശിപ്പിക്കാനാണ് സിതാര ഗ്രൂപ്പിന്‍റെ തീരുമാനം. 1921 ലാണ് എംഎൽ വാസ്കോ എന്ന ബോട്ട് പുറത്തിറങ്ങിയത്. 2010ൽ കൊച്ചി പോർട്ട് ട്രസ്റ്റ് ലേലം ചെയ്ത ബോട്ട് അന്ന് വെറും 2 ലക്ഷം രൂപയ്ക്കാണ് ലേലം പിടിച്ചത് അബി സിത്താരയും ഷാജി സിത്താരയുമായിരുന്നു. ഇഷ്ടം പോലെ ബോട്ടുകൾ പൊളിക്കാനായി എടുക്കുന്ന കൂട്ടത്തിലാണ് ഈ ബോട്ടും എടുത്തിരുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് പൊളിക്കാൻ എടുക്കുമ്പോൾ ഷാജർ സിതാര അതിന് പിന്നിലെ ചരിത്രം അറിഞ്ഞിരുന്നില്ല. പക്ഷേ, പിന്നീടാണ് റോബർട്ട് ബ്രിസ്റ്റോ ഉപയോഗിച്ച ബോട്ടാണെന്ന് അറിഞ്ഞത്. അത് മനസിലാക്കിയപ്പോൾ, ബോട്ടിനെ സംരക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ റോബർട്ട് ബ്രിസ്റ്റോയുടെ ബോട്ടിന് പുതുജീവൻ ലഭിച്ചു.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~

Category

🗞
News
Be the first to comment
Add your comment

Recommended