ലോകകപ്പ് ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോൾ ടീമിനെ വരവേൽക്കാനായി കൊച്ചി ഒരുങ്ങുന്നു. ഒരുക്കങ്ങളും ക്രമീകരണങ്ങളും ചർച്ച ചെയ്യാൻ കൊച്ചിയിൽ ഉന്നതയോഗം നടന്നു. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും വിദഗദ്ധസമിതിയുടെ നിർദേശപ്രകാരമാകും കാണികളുടെ എണ്ണത്തിൽ അന്തിമതീരുമാനം എടുക്കുകയെന്നും കമ്മീഷണർ വിശദീകരിച്ചു. കൂടുതൽ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കുമെന്നും ഫാൻപാർക്കുകൾ ക്രമീകരിക്കുമെന്നും കർശനമായ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷണർക്ക് പുറമെ ഡിസിപിമാരും, സബ് കളക്ടറും വിവിധ വകുപ്പുകളുടെ പ്രതിനിധികളും റിപ്പോർട്ടർ ടിവി എംഡിയും യോഗത്തിൽ പങ്കെടുത്തു. A high-level meeting was held in Kochi to discuss the preparations and arrangements for Team Argentina visit. Kochi City Police Commissioner Putta Vimaladitya stated that all arrangements are expected to be completed by the end of this month. The Commissioner explained that arrangements would be made to accommodate 50,000 spectators, and the final decision on the number of spectators would be taken based on the recommendations of an expert committee.
Also Read
മെസിയുടെ വരവ്: കൊച്ചി സ്റ്റേഡിയം അടിമുടി മാറും; 70 കോടിയുടെ പുതുക്കിപ്പണിയില്‍ ആരംഭിച്ചു :: https://malayalam.oneindia.com/news/kerala/lionel-messi-set-to-grace-cochin-stadium-70-crore-renovation-underway-for-international-matches-546665.html?ref=DMDesc
സൗദി അറേബ്യയോ ഖത്തറോ? ഒത്താല്‍ ബ്രസീല്‍: അർജന്റീനയെ നേരിടാന്‍ കേരളത്തിലേക്ക് വമ്പന്‍മാർ തന്നെ എത്തും :: https://malayalam.oneindia.com/news/kerala/qatar-or-saudi-arabia-brazil-vs-argentina-big-names-will-come-to-kerala-to-face-argentina-537831.html?ref=DMDesc
അര്‍ജന്റീനയില്‍ വന്‍ ഭൂചലനം; തീവ്രത 7.4: സുനാമി മുന്നറിയിപ്പ്: ജനങ്ങളെ ഒഴിപ്പിക്കുന്നു :: https://malayalam.oneindia.com/news/international/earthquake-occurred-in-chile-and-argentina-tsunami-warning-issued-magnitude-7-4-517941.html?ref=DMDesc
Be the first to comment