2017 അവസാനിക്കാനിരിക്കെ അടുത്ത വര്‍ഷത്തേയ്ക്കുള്ള ഒരുക്കങ്ങളും കണക്കുകൂട്ടലുകളുമായിരിക്കും എല്ലാവരുടേയും മനസ്സില്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ദിനങ്ങളായിരിക്കുമോ അടുത്ത വര്‍ഷം കാത്തിരിക്കുന്നത്, ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകുമോ സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാകുമോ എന്നിങ്ങനെയുള്ള ആശങ്കകളായിരിക്കും ഓരോരുത്തരുടേയും മനസ്സില്‍. 2018ല്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കുമെന്ന് പരിശോധിക്കൂ. അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് 2018 ന്‍റെ തുടക്കം ശുഭ സൂചനയാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയം നേ ടാനും മികച്ച കോഴ്സുകളില്‍ വിജയം നേടാനും ഈ കാലയളവില്‍ സാധിക്കും. കാലങ്ങളായി തടസ്സപ്പെട്ടു കിടക്കുന്ന കാര്യങ്ങള്‍ പുനഃരാരംഭിക്കാന്‍ വഴിയൊരുക്കുന്നതായിരിക്കും 2018ല്‍ സംഭവിക്കുന്ന കാര്യങ്ങള്‍. തൊഴില്‍ രംഗത്ത് അഭിവൃദ്ധി പ്രകടമാകുന്ന ഈ നാളുകാര്‍ക്ക് ജോലിയില്‍ മാറ്റം വരുന്നതോടെ കുടുംബത്തിനൊപ്പം താമസിക്കാനുള്ള അവസരം വന്നുചേരും.