Skip to playerSkip to main contentSkip to footer
  • 6 years ago
PM Modi awarded Russia’s highest state honour
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്‌കാരം. റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യ രാജഭരണത്തിന് കീഴിലായിരുന്ന കാലത്ത് 1968ല്‍ ആണ് ഈ സിവിലിയന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സോവിയറ്റ് ഭരണ കാലത്ത് ഈ പുരസ്‌കാരം നിരോധിക്കപ്പെട്ടിരുന്നു. എന്നാല്‍ സോവിയറ്റ് ഭരണത്തിന് ശേഷം ഈ പുരസ്‌കാരം തിരികെ കൊണ്ടു വരികയായിരുന്നു. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് നരേന്ദ്രമോദി. റഷ്യയുടെ യശ്ശസ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരത്തിന് പരിഗണിക്കന്നത്. രാഷ്ട്രീയം, കല സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് റഷ്യ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് രണ്ടാം തവണയാണ് ഒരു പരമോന്നത പുരസ്‌കാരം മോദിയെ തേടിയെത്തുന്നത്. നേരത്തേ യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരവും പ്രധാനമന്ത്രിയെ തേടിയെത്തിയിരുന്നു. ഈ മാസം അവസാനം ആ പുരസ്‌കാരം നേരിട്ട് വാങ്ങാന്‍ മോദിയെത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് ചട്ടലംഘനമായേക്കാം എന്നതിനാല്‍ ഈ തീരുമാനം റദ്ദാക്കിയിരുന്നു.

Category

🗞
News

Recommended