Skip to playerSkip to main content
  • 7 years ago
ആന്ധ്രാപ്രദേശിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ് തെലുങ്ക് ദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡു. 1994 മുതല്‍ 2004 വരെ തുടര്‍ച്ചയായി പത്ത് വര്‍ഷവും 2014 മുതല്‍ ഇതുവരേയായി 5 വര്‍ഷവും ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയായി. ദീര്‍ഘകാലം എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്ന ടിഡിപി ആന്ധ്രാ പ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 2018 ലാണ് മുന്നണി വിടുന്നത്. രാജ്യം വീണ്ടും മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ആന്ധ്രാപ്രദേശില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്ന ടിഡിപി ദേശീയ തലത്തിലും വലിയ സ്വപ്നങ്ങളാണ് കാണുന്നു. ആന്ധ്രയില്‍ ഇത്തവണ ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്നതിനാല്‍ സംസ്ഥാന ഭരണം നിലനിര്‍ത്തുക എന്ന ചുമതലകൂടി ചന്ദ്രബാബു നായിഡുവിനുണ്ട്.

Category

🗞
News
Be the first to comment
Add your comment

Recommended