കോട്ടയം: പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യയായ ബിന്ദുവിനെ (58) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. നാടിനെ നടുക്കിയ ഈ ദാരുണാമായ കൊലപാതകത്തിലേയ്ക്കും ആത്മഹത്യയിലേയ്‌ക്കും നയിച്ചത് കുടുംബകലഹമാണെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ രാവിലെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ വീടിനുള്ളിൽ കാണുന്നത്. മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്ത് നോക്കിയപ്പോഴാണ് അമ്മ ബിന്ദുവിനെ കാണുന്നത്. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകതുടർന്നാണ് വിവരം പുറലോകം അറിയുന്നത്. വീടിനുള്ളിൽ കയറിപ്പോൾ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്മ ബിന്ദുവിന് ജീവനുണ്ടായിരിക്കാം എന്ന തോന്നലിൽ മകൻ ഉടൻ തന്നെ മണർകാട് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സുധാകരൻ പാറമട തൊഴിലാളിയായി ജോലി ചെയ്യുന്നയാളായിരുന്നു. കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് ഭാര്യ ബിന്ദു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. തുടർ നടപടികൾ സ്വീകരിച്ചു. സുദീപ്, സുമിത്, സുബിത എന്നിവരാണ് മക്കള്‍. Also Read: പത്തനംതിട്ട കലക്‌ടറുടെ വാഹനം തലകീഴായി മറിഞ്ഞ് അപകടം; കേസെടുത്ത് പൊലീസ് - COLLECTOR CAR ACCIDENT
Comments