Skip to playerSkip to main content
  • 1 week ago
അമൃത്സർ : പതിവിലും മനോഹരമായി അമൃത്സറിലെ സുവർണ ക്ഷേത്രം. വർണാഭമായ ലൈറ്റിങ്ങും നയന മനോഹരമായ അലങ്കാരങ്ങളും ഒക്കെ കൊണ്ട് ആകെ ഒരു ഉത്സവ പ്രതീതി. ഹർമന്ദിർ സാഹിബ് എന്ന് സിഖ് മതസ്ഥർ ആദരവോടെ പറയുന്ന സുവർണ ക്ഷേത്രം വെറുതെയങ്ങ് അലങ്കരിച്ചതൊന്നുമല്ല കേട്ടോ. സിഖുകാരുടെ പ്രധാന ഉത്സവങ്ങളിലൊന്നായ ഗുരു രാംദാസ് ജയന്തി ദിനത്തോട് അനുബന്ധിച്ചാണ് ഈ ആഘോഷമൊക്കെ. സിഖ് മതസ്ഥരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ് ഗുരു രാംദാസ് ജയന്തി. സിഖ് മതത്തിലെ നാലാമത്തെ ഗുരുവായിരുന്ന ഗുരു രാംദാസ് ജിയുടെ ജന്മദിനത്തില്‍ ആണ് ഈ ഉത്സവം. അമൃത്സർ നഗരം സ്ഥാപിച്ച ഗുരുവാണ് രാംദാസ്. അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നതിലൂടെ ഗുരുവിന്‍റെ മഹത്തായ സംഭാവനകളെ അനുസ്‌മരിക്കുകയാണ് സിഖ് വിഭാഗം. ഈ ഉത്സവത്തിന് ഗുരുദ്വാരകളില്‍ പ്രത്യേക പ്രാർതഥനകളും കീർത്തനങ്ങളും ഉണ്ടാകും. ഗുരുബാനി പാരായണവും ഗുരുദ്വാരകളില്‍ നടത്തും. ഇത് കൂടാതെ ജാതി മത ഭേദമന്യേ സകലർക്കും ഭക്ഷണം നല്‍കും. സിഖുകാർ ഇതിനെ ലംഗർ എന്നാണ് പറയുന്നത്. ഈ ഉത്സവം ഗുരുപുരാബ് എന്നും അറിയപ്പെടുന്നു.  

Category

🗞
News
Transcript
00:00Here we go.
Be the first to comment
Add your comment

Recommended