Skip to playerSkip to main content
  • 3 weeks ago
തൃശൂർ: പുതുക്കാട് സെൻ്ററിൽ ദേശീയ പാതയിൽ വച്ച് വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ ബൈക്ക് യാത്രക്കാരൻ പിടിയിൽ. പുതുക്കാട് തെക്കേ താെറവ് സ്വദേശി കൊടിയൻ വീട്ടിൽ ഇമ്മാനുവൽ എന്ന 19 കാരനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. യുവാവിനെ പൊലീസ് വീട്ടിലെത്തി കയ്യോടെ പൊക്കുകയായിരുന്നു.ശനിയാഴ്‌ച രാവിലെ എട്ടിനായിരുന്നു അപകടം നടന്നത്. സിഗ്നൽ തെറ്റിച്ചെത്തിയ ബൈക്ക് വഴിയാത്രക്കാരിയെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. പരിക്കേറ്റ മുപ്ലിയം സ്വദേശി സെലിൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലക്ക് ഗുരുതര പരിക്കേറ്റ സെലിനെ ഇപ്പോഴും ഐസിയുവിൽ നിന്ന് മാറ്റിയിട്ടില്ല. അപകടത്തിനു ശേഷം നിർത്താതെ പോയ ബൈക്ക് രണ്ടുദിവസത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. മേഖലയിലെ 50 ഓളം നിരീക്ഷണ ക്യാമറകളാണ് ഇതിനായി പൊലീസ് പരിശോധിച്ചത്.പുതുക്കാട് സിഗ്നൽ കടന്ന ബൈക്ക് പാലിയേക്കര ടോൾപ്ലാസ കടന്നിട്ടില്ലെന്ന് മനസിലാക്കിയതോടെ പൊലീസ് അന്വേഷണം പുതുക്കാട് സെൻ്ററിലേക്ക് കേന്ദ്രീകരിച്ചു. അപകട സമയത്ത് പിറകിലുണ്ടായിരുന്ന ബസിലെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് ബൈക്കിൻ്റെ നമ്പർ ലഭിച്ചത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതുക്കാട് സിഗ്നലിനു ശേഷം കേളിപ്പാടം ഭാഗത്തേക്ക് തിരിഞ്ഞ സ്പ്ലെണ്ടർ ബൈക്കാണ് അപകടമുണ്ടാക്കിയതെന്ന് മനസിലായി. ബൈക്കിൻ്റെ നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തിയ പൊലീസ് താമസിയാതെ വീട്ടിലെത്തി ഇമ്മാനുവലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബെംഗളൂരുവിൽ നഴ്‌സിങ് വിദ്യാർഥിയായ ഇമ്മാനുവൽ അവധിക്കെത്തി, പുതുക്കാട് കോഫി ഷോപ്പിൽ താത്‌കാലികമായി ജോലി ചെയ്‌ത് വരികയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോകുന്നതിനിടയിൽ ആയിരുന്നു അപകടം.

Category

🗞
News
Transcript
00:00.
00:17.
00:19.
00:21.
00:23.
00:27.
00:29.
00:29.
00:29.
00:29.
00:30Let's go.
Be the first to comment
Add your comment

Recommended