Skip to playerSkip to main content
  • 2 days ago
പത്തനംതിട്ട: പന്ത്രണ്ടാം വര്‍ഷവും ശബരിമല സന്നിധിയില്‍ നൃത്താര്‍ച്ചന നടത്തി അച്ഛനും മകളും. ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ വിബിനാണ് അയ്യപ്പഭക്തര്‍ക്ക് നയനാനന്ദകരമായ കാഴ്‌ചയൊരുക്കിയത്. ഇത്തവണ വിബിനൊപ്പം ചുവടുകള്‍ വയ്ക്കാന്‍ ആറു വയസുകാരി മകള്‍ വിശ്വജനനിയും കൂടെ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായി. പതിവ് തെറ്റിക്കാതെയാണ് വിബിന്‍ വര്‍ഷം തോറും അയ്യപ്പസന്നിധിയില്‍ തൻ്റെ കലയെ വഴിപാടായി സമര്‍പ്പിക്കുന്നത്. ഭരതനാട്യവും മറ്റ് ക്ലാസിക്കല്‍ നൃത്ത രൂപങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ളതായിരുന്നു അച്ഛൻ്റെയും മകളുടെയും പ്രകടനം. ഭക്തിനിര്‍ഭരമായ പരിപാടി ആസ്വദിക്കാന്‍ നിരവധി ഭക്തരാണ് സന്നിധാനത്തെ ശാസ്‌താ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയിത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ വേദിയിൽ ഒരു അധ്യാപികയും നൃത്താർച്ചന നടത്തിയിരുന്നു. തിരുവനന്തപുരം പാറ്റൂർ സ്വദേശിന പ്രൊഫ ഗായത്രി വിജയ ലക്ഷ്‌മി ശബരിമല സന്നിധാനം ശ്രീ ശാസ്‌താ ഓടിറ്റോറിയത്തിൽ അയ്യപ്പൻ്റെ തിരുമുമ്പിൽ നൃത്തച്ചുവടിൽ മതിമറന്നത്. രണ്ടരപതിറ്റാണ്ടിലേറെ കാലത്തെ അധ്യാപനത്തിന് ശേഷമാണ് 52-ാം വയസിൽ വീണ്ടും അവർ ചിലങ്കയണിയഞ്ഞത്. വളരെ ജനശ്രദ്ധ ആകർഷിച്ച പരിപാടി കൂടിയായിരുന്നു അത്. കഴിഞ്ഞ വർഷം ഗുരു കലാമണ്ഡലം പത്മിനിയുടെ 74-ാംപിറന്നാളിനോടനുബന്ധിച്ച് ശിഷ്യരുടെ നേതൃത്വത്തിൽ കലാമണ്ഡലത്തിൽ നൃത്താർച്ചന നടത്തിയിരുന്നു. മോഹിനിയാട്ട നൃത്താർച്ചനയിൽ 27 പേരാണ് പങ്കെടുത്തത്.

Category

🗞
News
Transcript
00:00This video is brought to you by Satsang with Mooji
Be the first to comment
Add your comment

Recommended