Skip to playerSkip to main content
  • 15 minutes ago
മലപ്പുറം: നിലമ്പൂരില്‍ 32 കിലോ നാടന്‍ ചന്ദനവുമായി രണ്ട് പേര്‍ ഫ്ലയിംഗ് സ്‌ക്വാഡിൻ്റെ പിടിയില്‍. കിഴിശേരി സ്വദേശികളായ അബ്‌ദുല്‍ നാസര്‍ (48) അബ്‌ദു റഹ്‌മാന്‍ (56) എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍ റേഞ്ച് വനം ഫ്ലയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ നടത്തിയ പരിശോധനയിലാണ് ചന്ദനവുമായി പ്രതികള്‍ പിടിയിലായത്. പുളിയക്കോട് മുണ്ടുപറമ്പിലെ നാസറിൻ്റെ വീടിൻ്റെ പരിസരത്ത് നിന്നാണ് ചന്ദനം കണ്ടെത്തിയത്. കഷണങ്ങളും ചീളുകളുമാക്കി ചാക്കില്‍ സൂക്ഷിച്ച നിലയിലാണ് ചന്ദനം കണ്ടെടുത്തത്. അതേസമയം ചന്ദനവ്യാപാരവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൂചനകള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. "പല വീടുകളില്‍ നിന്നാണ് ചന്ദനം ശേഖരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. കഷണവും ചീളും തരംതിരിച്ചാണ് ഇവര്‍ ചാക്കുകളില്‍ സൂക്ഷിച്ച് വച്ചതെന്ന്" റേഞ്ചര്‍ ബിജേഷ് കുമാര്‍ പറഞ്ഞു. നിലമ്പൂര്‍ റേഞ്ച് വനം ഫ്ലയിംഗ്‌ സ്‌ക്വാഡ് റേഞ്ചര്‍മാരായ ബിജേഷ് കുമാര്‍, ജോസ്‌മോന്‍ ബിഎഫ്‌ഒ അനില്‍കുമാര്‍ സത്യരാജ് എന്നിവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. തൊണ്ടിമുതലും പ്രതികളെയും കൊടുമ്പുഴ വനം സ്‌റ്റേഷന് കൈമാറും. തുടരന്വേഷണം കൊടുമ്പുഴ വനം സ്‌റ്റേഷൻ്റെ നേതൃത്വത്തിലായിരിക്കും നടത്തുക. 

Category

🗞
News
Transcript
00:00This video is a video from the top of the video.
00:12So, if I'm talking about the first thing about the video,
00:19I'll be thinking about the next video.
00:26like a date for the flight.
00:29We are making a good look.
00:34We are making them humbly.
00:37It's really great,
00:40we will protect the price.
00:46We put it on the end of the restaurant.
00:49We are going to have a new project.
00:53We are going to have a new project.
Be the first to comment
Add your comment

Recommended