ആട് തോമയും തുളസിയും 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ | filmibeat Malayalam

  • 6 years ago
23 വര്‍ഷങ്ങള്‍ കഴിഞ്ഞു മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച സ്പടികം സംഭവിച്ചിട്ട്. സ്പടികത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് സുരിചിതരാണ്. മോഹന്‍ലാലും ഉര്‍വശിയും തിലകനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ബാല്യ കാലത്തിലെത്തിയ അഭിനേതാക്കളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.അന്ന് ആട് തോമയുടെ ബാല്യകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരന്‍ എന്ന് മലയാള സിനിമയിലെ നടനും സംവിധായകുനുമൊക്കെയാണ്. ഉര്‍വശിയുടെ ബാല്യം അവതരിപ്പിച്ച നടിയോ...? ഇതാ ഇവിടെയുണ്ട്!!മോഹന്‍ലാലിന്റെ ബാല്യകാലം രൂപേഷ് അവതരിപ്പിച്ചപ്പോള്‍ തുളസി ഉര്‍വശിയുടെ ബാല്യത്തിലെത്തി. ആര്യ എന്നാണ് തുളസിയെ അവതരിപ്പിച്ച അഭിനേത്രിയുടെ യഥാര്‍ത്ഥ പേര്.രൂപേഷ് ഇന്ന് മലയാള സിനിമയിലെ നടനും സംവിധായകനുമൊക്കെയാണെങ്കില്‍ ആര്യ സിനിമയ്ക്ക് പുറത്താണ്. സ്പടികത്തിന് ശേഷം സിനിമകളൊന്നും ചെയ്തിട്ടില്ല.
When Spadikam co-stars met after a long gap

Recommended