Skip to playerSkip to main content
  • 2 minutes ago
കണ്ണൂർ: കണ്ണൂർ മഹാത്മാ മന്ദിറിൽവച്ച് എക്‌സ് ടെറിയേഴ്‌സ് വനിതാ അസോസിയേഷൻ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. ബീനാ രാജ്‌കുമാറാണ് കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തത്. ദേശീയതയും സ്ത്രീ ശാക്തീകരണവും ഉയർത്തിക്കാട്ടാൻ എക്‌സ് -ടെറിയേഴ്‌സ് വനിതാ അസോസിയേഷൻ പ്രതിജ്ഞാബന്ധമാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിനിടെ അവർ പറഞ്ഞു.  സമൂഹത്തിലെ സ്‌ത്രീ ശാക്തീകരണവും ദേശസ്നേഹവും വളർത്തിയെടുക്കാൻ ടെറിയേഴ്‌സ് വനിതാ അസോസിയേഷന് ബാധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ പോലുള്ള രാജ്യത്തിൻ്റെ സുപ്രധാന നീക്കത്തിന് കരുത്ത് പകരാൻ എക്‌സ് ടെറിയേഴ്‌സ് വനിതാ അസോസിയേഷൻ പോലുള്ള സംഘടനകളുടെ പങ്ക് മാതൃകാപരമാണെന്നും ബീന രാജ്‌കുമാർ പറഞ്ഞു. സ്‌ത്രീ പ്രാതിനിധ്യം, ദേശീയത എന്നിവയ്‌ക്കാണ് അസോസിയേഷൻ പ്രാധാന്യം കൊടുക്കുന്നത്. സമൂഹത്തിൽ സ്‌ത്രീകളുടെ സ്ഥാനം ഉയർത്താനും അവകാശങ്ങൾക്ക് വേണ്ടി പോരാടാനും അസോസിയേഷൻ ഊർജം പകരും എന്നാണ് ഭാരവാഹികൾ വിശ്വസിക്കുന്നത്. യോഗത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് ഉമാ പ്രദീപൻ അദ്ധ്യക്ഷയായി. മുൻ എക്സൈസ് കമ്മീഷണർ കെ.കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ഭാരവാഹികളായ ലീനചന്ദ്രൻ, ശോഭ രാജേന്ദ്രൻ, ഷിംന മനോജ്, രജനി രാജൻ, റീന രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. Also Read: കൊച്ചി വാട്ടർ മെട്രോ ആഗോള ശ്രദ്ധയാകർഷിച്ചു; വിദേശ രാജ്യങ്ങളും താൽപര്യം അറിയിച്ച് സമീപിച്ചെന്ന് മുഖ്യമന്ത്രി

Category

🗞
News
Transcript
00:00and camera writing that the army has
00:14this type of relation
00:17so it is very nice that all of you have created this organization
Be the first to comment
Add your comment

Recommended