Skip to playerSkip to main content
  • 12 minutes ago
കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ക്രെയിൻ പൊട്ടിവീണു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ക്രെയിൻ പൊട്ടിവീണത്. ആന്ത്രോത്ത് കവരത്തി പോർട്ടിലേക്ക് പോകുന്ന സർക്കാർ എന്ന് പേരുള്ള ഉരുവിലേക്ക് തൊഴിലാളികൾ സാധനങ്ങൾ കയറ്റുന്നതിനിടയിലാണ് വലിയ ശബ്‌ദത്തോടെ ക്രെയിൻ പൊട്ടിവീണത്. അപകടം സംഭവിക്കുന്ന സമയത്ത് നിരവധി തൊഴിലാളികൾ ക്രെയിനിന് ചുവടെ ജോലി ചെയ്‌തിരുന്നു. ഈ സമയത്ത് വലിയ ശബ്‌ദം കേട്ടതോടെ തൊഴിലാളികൾ ക്രെയിനിന് ചുവടെ നിന്നും ഓടി മാറുകയായിരുന്നു. ഉടൻ തന്നെ ക്രെയിൻ താഴേക്ക് പതിച്ചു. തൊഴിലാളികൾ ഓടി മാറിയത് കൊണ്ട് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ക്രെയിനിൻ്റെ കാലപ്പഴക്കമാണ് തകർന്നുവീഴാൻ കാരണമെന്ന് തൊഴിലാളികൾ ആരോപിച്ചു. കപ്പലുകളും ഉരു ഉൾപ്പെടെയുള്ള നിരവധി ജലയാനങ്ങളുമാണ് ഓരോ ദിവസവും ബേപ്പൂർ പോർട്ടിൽ നിന്നും ലക്ഷദ്വീപ് ഉൾപ്പെടെയുള്ള ദ്വീപുകളിലേക്ക് സാധനങ്ങളുമായി പോകുന്നത്. ഏറെ തിരക്കുള്ള ബേപ്പൂർ പോർട്ടിൽ ഇത്തരം കാലപ്പഴക്കം ചെന്ന ഉപകരണങ്ങൾ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവന് ഭീഷണിയാകുന്നുവെന്ന് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു അപകടം സംഭവിക്കുന്നതിന് മുമ്പേ ഇത്തരം കാലപ്പഴക്കമുള്ള ഉപകരണങ്ങളും സംവിധാനങ്ങളും മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 

Category

🗞
News

Recommended