കോട്ടയം: കാരിത്താസ് ഓവര്‍ ബ്രിഡ്‌ജിന് സമീപത്ത് മരത്തില്‍ കുടുങ്ങിയ മധ്യവയസ്‌കനെ സുരക്ഷിതമായി താഴെയിറക്കി. കോട്ടയം സംക്രാന്തി സ്വദേശിയായ സിജുവാണ് (42) മരത്തില്‍ കുടുങ്ങിയത്. മരത്തിന് മുകളില്‍ വച്ച് ബിപി കുറഞ്ഞതോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സിജു മരത്തില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് (നവംബര്‍ 17) ഉച്ചയോടെയാണ് സംഭവം. ഓവർ ബ്രിഡ്‌ജിന് സമീപം താമസിക്കുന്ന മാത്യുവിന്‍റെ വീട്ടിലെ തേക്ക് മുറിക്കുന്നതിനിടെയാണ് സിജു മരത്തില്‍ കുടുങ്ങിയത്. മരത്തിന് മുകളിൽ എത്തിയ ഇയാൾക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ മരത്തില്‍ നിന്നും താഴെയിറങ്ങാന്‍ സിജുവിനായില്ല. തുടര്‍ന്ന് വീട്ടുടമ മാത്യു അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. വിവരം അറിഞ്ഞ അഗ്നിരക്ഷാസേന സ്ഥലത്ത് എത്തി സിജുവിനെ താഴെയിറക്കി. ഉടൻ തന്നെ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബിപി കുറഞ്ഞതാണ് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ കാരണമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. അഗ്നിരക്ഷാസേനയുടെ സംയോജിതവും കൃത്യവുമായ ഇടപെടൽ മൂലമാണ് ഗുരുതര പ്രശ്‌നങ്ങൾ ഇല്ലാതെ ഇയാൾ രക്ഷപ്പെട്ടത്. അഗ്നിരക്ഷാ സേനയുടെ സംയോജിത ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി.
Be the first to comment