ചണ്ഡീഗഡ്: തുടർച്ചയായ മഴയും വെള്ളക്കെട്ടും സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കി. ഇതിനിടയിൽ പട്യാലയിലെ റാവുവിൽ നിന്ന് മുള്ളൻപൂരിലേക്കും ജന്തി മജ്രിയിലേക്കും പോകുന്ന റോഡിൽ എസ്‌യുവിയില്‍ സഞ്ചരിച്ച രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. വെള്ളം മുറിച്ചു കടന്ന് റോഡിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച യുവാക്കൾക്ക് ആളുകൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവരെ അവഗണിച്ചുകൊണ്ട് രണ്ട് പേരും വാഹനം എടുക്കുകയായിരുന്നു. ശക്തമായ ഒഴുക്കിൽ കാർ ഒലിച്ചു പോയി. നാട്ടുകാർ ജെസിബിയുടെ സഹായത്തോടെ യുവാക്കളെ സുരക്ഷിതമായി രക്ഷപ്പെടുത്തി.ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകകനത്ത മഴയെ തുടർന്ന് പത്താൻകോട്ട്-കത്വ പാലത്തിനും കേടുപാടുകൾ സംഭവിച്ചു. നദിയുടെ തീരത്ത് നിർമ്മിച്ച ആഡംബര വീട് തകർന്നുവീണ വീഡിയോ സമൂഹമാധ്യമത്തിൽ ഇതിനോടകം തന്നെ പ്രചരിച്ചു കഴിഞ്ഞു. ഹിമാചൽ പ്രദേശ്, ജമ്മു, പഞ്ചാബ് എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലും സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ അടച്ചിടുകയും അവധി പ്രഖ്യാപിക്കുകയും ചെയ്‌തു. വരുന്ന 48 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിരവധി പേരുടെ വീടുകൾ തകർന്നു, വിളകളും നശിച്ചു. കർഷകർക്ക് സർക്കാരിന്‍റെ പിന്തുണ ആവശ്യമായിരിക്കുകയാണ്. Also Read: വിട്ടൊഴിയാതെ പേമാരി; ഹിമാചല്‍പ്രദേശില്‍ മരണം 300 കടന്നു, മഴ ഇനിയും തുടരും
Be the first to comment