Skip to playerSkip to main content
  • 28 minutes ago
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (ജനുവരി 25) കല്ല്യാണ തിരക്ക്. 262 ലേറെ വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തിൽ നടക്കുക. ഇത്രയേറെ വിവാഹങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവാഹങ്ങൾ സമയബന്ധിതമായി നടത്താൻ പുലർച്ചെ നാല് മണി മുതൽ കല്യാണങ്ങൾ ആരംഭിച്ചു. Also Read: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളില്‍ കേരളത്തിന് അഭിമാനത്തിളക്കം; എസ്‌പി ഷാനവാസിന് വിശിഷ്‌ട സേവനത്തിനുള്ള മെഡല്‍താലികെട്ടിനായി അഞ്ച് മണ്ഡപങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രം കോയ്‌മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രം കിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയത്രിക്കും. അതേസമയം കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം  തെക്കേ നട വഴി മടങ്ങി പോകണം. വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കുള്ളു.ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ ഇന്ന് അനുവദിക്കില്ല. ക്ഷേത്രത്തിലെത്തുന്നവർക്ക് സഹായമൊരുക്കാൻ ദേവസ്വം ജീവനക്കാരും പൊലീസും ഉണ്ടാകും. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.

Category

🗞
News
Transcript
00:00Oh
Comments

Recommended