Skip to playerSkip to main content
  • 31 minutes ago
കോഴിക്കോട്: ചരക്ക് ലോറി തകരാറിലായതിന് പിന്നാലെ താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. വയനാട് നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള ആംബുലന്‍സുകള്‍ അടക്കം പാതയില്‍ കുടുങ്ങി കിടന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചുരത്തിന്‍റെ ആറാം വളവില്‍ ലോറി തകരാറിലായത്. ചരക്കുമായി എത്തിയ ലോറിയുടെ ആക്‌സില്‍ ഒടിയുകയായിരുന്നു. ഇതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇരു ഭാഗങ്ങളിലേക്കും കടന്നുപോകാൻ സാധിക്കാതെ ചുരത്തിൽ കുടുങ്ങിക്കിടന്നത്. വിവരം അറിഞ്ഞ് താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി അംഗങ്ങളും സ്ഥലത്ത് എത്തി ലോറി നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. എന്നാൽ ആദ്യഘട്ട ശ്രമങ്ങളെല്ലാം പാഴായതോടെ ലോറിയുടെ തകരാർ പരിഹരിക്കുന്നതിന് രാവിലെ മെക്കാനിക്കിനെ സ്ഥലത്ത് എത്തിച്ചു. നിലവിൽ ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് ചുരത്തിലൂടെ കടന്നുപോകാൻ സാധിക്കുന്നത്. അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ മറ്റ് വലിയ വാഹനങ്ങളെല്ലാം ചുരത്തിൽ നിരനിരയായി കിടക്കുകയാണ്. വാഹനങ്ങളിലെ യാത്രക്കാരെല്ലാം മണിക്കൂറുകൾ നീണ്ട ഗതാഗത തടസത്തിൽ
ഏറെ ദുരിതം അനുഭവിച്ചു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ നിരവധി തവണയാണ് താമരശേരി ചുരത്തിൽ ഗതാഗത തടസം ഉണ്ടാവുന്നത്. മിക്ക സമയങ്ങളിലും ചരക്ക് ലോറികളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കാറുള്ളത്. മെക്കാനിക്കിനെ സ്ഥലത്ത് എത്തിച്ചതോടെ ഉടന്‍ ലോറിയുടെ തകരാർ പരിഹരിച്ച് താമരശേരി ചുരത്തിലെ ഗതാഗതം സുഗമമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. 

Category

🗞
News
Transcript
00:00Hihihi
Be the first to comment
Add your comment

Recommended