Viral Video Of Onam Celebration | നാടെങ്ങും ഓണഘേഷത്തിമിർപ്പിലാണ്.. സ്കൂളുകളും ക്ലബ്ബുകളും സ്ഥാപനങ്ങളും ഇത്തവണത്തെ ഓണം കെങ്കേമമാക്കുകയാണ്. കാരണം മൂന്നാല് വർഷങ്ങൾക്ക് ശേഷമാണ് ദുരിതകാലമൊഴിഞ്ഞ ഒരോണം.. ചുരുക്കി പറഞ്ഞാൽ ഹാപ്പി ഓണം വന്നെത്തിയത് . അതുകൊണ്ട് തന്നെ വൻ ആഘേഷമാണ്. ഓണക്കാലത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഓണക്കളികളാണ്.. അതിൽ പ്രധാനം വടംവലിയും..കൊല്ലം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ മെമ്പര്‍മ്മാരുടെ വടംവലിക്കിടെ നടന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്..അപ്പോ അടുത്ത വിസിലിന് എല്ലാരും പിടിച്ചോണേ..പറഞ്ഞ് വിസിലടിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു തൊട്ടടുത്ത നിമിഷം റഫറി തകുത്തി നിലത്ത്.. എന്തായാലും രസകരമായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകാണ്
Be the first to comment