വിനോദസഞ്ചാരികളുടെ പറുദീസയാണ് മാലദ്വീപ്. നമ്മുടെ കേരള തീരത്ത് നിന്ന് അടുത്തായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപ് സമൂഹമാണിത്ടൂറിസത്തിൽ ഊന്നിയാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത്.ഓരോ ദിവസവും പതിനായിരകണക്കിന് വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തുന്നുണ്ട്. മാലദ്വീപിലെ അതിശയിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.നീല ജലാശയങ്ങളും മികച്ച കാലാവസ്ഥയും രുചികരമായ ഭക്ഷണവും എല്ലാം കൊണ്ട്, മാലദ്വീപ് എല്ലായ്പ്പോഴും ബീച്ച് പ്രേമികൾക്കും യാത്രാപ്രേമികൾക്കും ഏറ്റവും അനുയോജ്യമായ അവധിക്കാല കേന്ദ്രം തന്നെയാണ്