റെഡ്മി സ്മാർട്ഫോൺ നിർമാതാക്കളായ ചൈനീസ് കമ്പനി ഷഓമി കഴിഞ്ഞ ദിവസം അവതരിപ്പിച്ച മി സ്മാർട് വാച്ചിന് സാദൃശ്യമേറെയും ആപ്പിൾ വാച്ചിനോട്. ചൈനയുടെ ആപ്പിൾ എന്നു വിശേഷണമുള്ള ഷഓമി എല്ലാ ഉൽപന്നങ്ങളിലും മികവും നിലവാരവും ഉറപ്പുവരുത്തുന്നതിൽ ആപ്പിളിന്റെ മാതൃകയാണ് പിന്തുടരുന്നത്.കാഴ്ചയിൽ തന്നെ ആപ്പിൾ വാച്ചിനോടു സാദൃശ്യമുള്ള മി വാച്ചിൽ ആപ്പിളിൽ ഇല്ലാത്ത പല സവിശേഷതകളുമുണ്ട്. ചൈനയിൽ വിപണിയിലിറങ്ങിയ വാച്ചിന് അവിടെ ഏകദേശം 13,000 രൂപയാണ് വില. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെ സംബന്ധിച്ചു സൂചനകളില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇവിടെയും പ്രതീക്ഷിക്കാം.
Be the first to comment