Skip to playerSkip to main content
  • 6 years ago
ഇറ്റാലിയൻ, സ്വീഡിഷ് രൂപകൽപനയുടെ അതിശയകരമായ നേർരൂപമാണ് കോസ്റ്റ വിക്ടോറിയ. അസാധാരണമായ സൗന്ദര്യത്തിൽ ഒരു കപ്പൽ. പുതിയ രൂപവും മേക്കോവറുമായി സഞ്ചാരികളുടെ മനസ്സ് കവരാൻ തയാറായിരിക്കുകയാണ് കോസ്റ്റ വിക്ടോറിയ എന്ന ആഡംബര കപ്പൽ.
യാത്രികർക്കായി നിരവധി പ്രത്യേകതകളാണീ ആഡംബര ക്രൂസിൽ ഒരുക്കിയിരിക്കുന്നത്. വിശ്രമത്തിനും വിനോദത്തിനുമായി പ്രത്യേകം സ്ഥലങ്ങൾ. ഗ്രാൻഡ് ബാർ മുതൽ കസീനോ വരെ, സ്പാ മുതൽ സ്യൂട്ടുകൾ വരെ. അങ്ങനെ പുതുമകൾക്കും കാഴ്ചയ്ക്കും എല്ലാം ഒരുക്കിയിട്ടുണ്ട് കോസ്റ്റ വിക്ടോറിയയിൽ. കോസ്റ്റ ക്രൂസിന്റെ ഇന്ത്യയിലെ നാലാമത്തെ സീസണിന്റെ ഭാഗമായാണ് ഇൗ ആഡംബര കപ്പൽ കൊച്ചിയിലെത്തിയത്. ഇറ്റാലിയന്‍ രൂപഭംഗിയുള്ള ക്രൂസ് കപ്പലും അതിന്റെ മനോഹരവും ആഢ്യത്വം തുളുമ്പുന്നതുമായ അകത്തളങ്ങളും ആദ്യ കാഴ്ചയിൽത്തന്നെ ആരുടെയും മനംകവരും.

Category

🗞
News
Be the first to comment
Add your comment

Recommended