യാത്രാപ്രേമികൾക്കായി വീസ ഒാൺ അറൈവല്‍ ലഭിക്കുന്ന ചില രാജ്യങ്ങളെപ്പറ്റി അറിയാം.
തിമോർ-ലെസ്റ്റെ
ഈ തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രം സ്വതന്ത്ര പദവി നേടുന്നതിനായി 2002 വരെ പോരാടി. അതിനാൽതന്നെ ചരിത്രത്തിന്റെ കാര്യത്തിൽ രാജ്യത്തിന് വളരെയധികം കാര്യങ്ങളുണ്ട് പങ്കുവയ്ക്കാൻ. കൂടാതെ സമൃദ്ധമായ സമുദ്രജീവിതവും പവിഴപ്പുറ്റുകളും ഈ രാജ്യത്തെ മികച്ചതാക്കുന്നു. ഡിലിയുടെ മ്യൂസിയങ്ങളിൽനിന്ന് തിമോർ-ലെസ്റ്റെയുടെ ഇരുണ്ട ചരിത്രത്തെക്കുറിച്ച് അറിയാം. ജംഗിൾ ഗുഹകളിലേക്കുള്ള കാൽനടയാത്ര, മൂടൽമഞ്ഞുള്ള ഗ്രാമീണ മാർക്കറ്റുകളിലൂടെയുള്ള അലസനടത്തം,പോർച്ചുഗീസ് സ്റ്റെലിൽ പണിതിരിക്കുന്ന പ്രത്യേകതരം കോഫി ഷോപ്പുകളിൽ കയറി ഒരു കപ്പ് കോഫി തുടങ്ങിയവ അനുഭവിക്കാം. 30 ദിവസം രാജ്യത്ത് തുടരാനുള്ള വീസ ലഭിക്കും.
Be the first to comment