കൃത്യം 2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ വലിയൊരു പ്രഖ്യാപനം നടത്തിയത്. 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചുള്ള പ്രഖ്യാപനം. കള്ളപണം ഇല്ലാതാക്കൽ, ഡിജിറ്റൽ ഇടപാട് സജീവമാക്കൽ എല്ലാം ഇതിന്റെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോഴും രാജ്യത്ത് ഇതിന്റെ ചർച്ചകൾ തുടരുകയാണ്. ഇതിനു ശേഷം എന്തെല്ലാം സംഭവിച്ചു, ആരെല്ലാം നേട്ടങ്ങളുണ്ടാക്കി, ഡിജിറ്റൽ ഇടപാടുകൾ കൂടിയോ, കള്ളപ്പണം പിടിക്കാനായോ, ക്യാഷ്‌ലെസ് പദ്ധതി നടപ്പിലാക്കാനായോ? അങ്ങനെ നൂറായിരം കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കറൻസികൾ കുറച്ച് ഡിജിറ്റൽ പണമിടപാടുകൾ വർധിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ്.
Be the first to comment