Skip to playerSkip to main content
  • 6 years ago
സിനിമയിലും കോമിക് പുസ്തകങ്ങളിലും സൂപ്പർമാന്റെ കോട്ട കണ്ടിട്ടില്ലേ? ‘ഏകാന്തതയുടെ കോട്ട’ എന്നറിയപ്പെടുന്ന ആ സ്ഥലത്തിനു മറ്റു പല പ്രത്യേകതകളുമുണ്ട്. അതിലൊന്ന് ആ കോട്ടയുടെ ആകൃതിയാണ്. നിറയെ ക്രിസ്റ്റലുകൾ നിറഞ്ഞതാണത്. കുത്താൻ നിൽക്കുന്നതു പോലുള്ള ഒട്ടേറെ ക്രിസ്റ്റൽ രൂപങ്ങളുമുണ്ട് അവിടെ. ഭൂമിയിൽ കാണപ്പെടാത്ത സൺസ്റ്റോണ്‍ എന്ന ക്രിസ്റ്റലിനാലാണ് അതു നിർമിച്ചിരിക്കുന്നതെന്നാണ് ഒരു വാദം. ആർട്ടിക്കിലാണ് ഈ കോട്ടയുള്ളതെന്ന് ഒരു കൂട്ടർ, അതല്ല അന്റാർട്ടിക്കിലാണെന്നു വേറൊരു കൂട്ടർ. ആൻഡീസ് പർവതനിരകളിലാണെന്നും ആമസോൺ കാട്ടിലാണെന്നുമൊക്കെ വാദങ്ങളുണ്ട്. പക്ഷേ യഥാർഥത്തിൽ സൂപ്പർമാന്റെ അടുത്ത സുഹൃത്തുക്കൾക്കു മാത്രമേ ഈ കോട്ടയെപ്പറ്റി അറിയുകയുള്ളൂ.

Category

🗞
News
Be the first to comment
Add your comment

Recommended