Skip to playerSkip to main contentSkip to footer
  • 11/4/2017
Mammootty Going To Make Another Record

സിനിമകള്‍ റിലീസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഫാന്‍സിന് വേണ്ടി പ്രത്യേക പ്രദര്‍ശനവും ഒരുക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍ ഫാന്‍സ് ഷോകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതുവെരയുള്ള റെക്കോര്‍ഡുകളെയെല്ലാം പിന്നിലാക്കാനുള്ള പുറപ്പാടിലാണ് മമ്മൂട്ടി ഇപ്പോള്‍. അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ലേഡിസ് ഫാന്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെ കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മെഗാസ്റ്റാറിന്‍രെ പേരിലാവുകയും ചെയ്യും. ചെങ്ങന്നൂരിലാണ് ലേഡീസ് ഫാന്‍സ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തയാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലാണ് എത്തുന്നത്. മൂന്നു നായികമാരുള്ള ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മഖ്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Recommended