Skip to playerSkip to main content
  • 6 minutes ago
കാസർകോട്: പാമ്പ് തവളയെ വിഴുങ്ങുന്നത് സാധാരണ കാഴ്‌ചയാണ്. എന്നാൽ തവള പാമ്പിനെ വിഴുങ്ങിയാലോ, കാസർകോട് പരപ്പ ബിരിക്കുളത്താണ് തവള പാമ്പിനെ വിഴുങ്ങിയ പ്രകൃതിയിലെ അപൂർവവും കൗതുകകരമായ സംഭവം. ഇന്ന് രാവിലെയാണ് ഈ അപൂർവ കാഴ്‌ച കാണാനായതെന്ന് ദൃശ്യം പകർത്തിയ നാട്ടുകാരൻ ജോസ് പറഞ്ഞു. 'കടയുടെ അരികിൽ റോഡിന് സമീപത്തായി മതിലിനോട് ചേർന്നിരുന്ന ഒരു തവളയാണ് പാമ്പിനെ അതിസാഹസികമായി അകത്താക്കിയത്. ആദ്യം കാണുമ്പോൾ പാമ്പിൻ്റെ തല മാത്രമാണ് തവളയുടെ വായിൽ ഉണ്ടായിരുന്നത്. എന്നാൽ ഏകദേശം 10 മിനുട്ട് കഴിഞ്ഞതോടെ പാമ്പിനെ മുഴുവനായും തവള വായിക്കുള്ളിൽ ആക്കി ഉടനെ സ്ഥലം വിട്ടു,-' ജോസ് ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന വിഷം ഇല്ലാത്തതും നീളം കുറഞ്ഞതുമായ തേളിയാൻ (തെയ്യാൻ പാമ്പ്) എന്ന വിഭാഗത്തിൽ പെടുന്ന പാമ്പിനെ ആണ് തവള വിഴുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ ഇനം പാമ്പായതിനാൽ, വലിയ തവളകൾക്ക് ഇത്തരം പാമ്പിനെ ഇരയാക്കാൻ സാധിക്കും. ഈ കൗതുക കാഴ്‌ച കാണാൻ നിരവധി നാട്ടുകാരും സ്ഥലത്തെത്തി. ആളുകളെ കണ്ടതോടെ തവള അല്‌പം പരിഭ്രമിച്ചെങ്കിലും മിനിറ്റുകൾ കൊണ്ട് പാമ്പിനെ വിഴുങ്ങുകയായിരുന്നുവെന്നും ഇത്തരത്തിൽ ഒരു കാഴ്‌ച ആദ്യമാണെന്നും നാട്ടുകാർ പറഞ്ഞു. നേരത്തെ കുറ്റിക്കോൽ പള്ളഞ്ചിയിൽ തവള പാമ്പിനെ വിഴുങ്ങുന്ന അസാധാരണ സംഭവം വൈറൽ ആയിരുന്നു. 

Category

🗞
News
Comments

Recommended