Skip to playerSkip to main content
  • 2 days ago
കോട്ടയം: മാസപ്പടി കേസിൽ യുഡിഎഫ് സർക്കാരിൻ്റെ സമീപനത്തെ ചൊല്ലി കോണ്‍ഗ്രസിൽ അസ്വാരസ്യം നിലനിൽക്കുന്നതിനിടെ കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രം വച്ച ഫ്ലെക്‌സ് ബോർഡുകൾ. നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല എന്നായിരുന്നു ഫ്ലെക്‌സ് ബോർഡിലെ പരാമര്‍ശം. 'ഒന്നും മറന്നിട്ടില്ല വിജയാ എന്നും', 'ഞങ്ങളുടെ സാറിനോട് ചെയ്‌തതൊന്നും മറക്കാനാവില്ല ഞങ്ങൾക്ക്' എന്നും ഫ്ലെക്‌സ് ബോർഡിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് കോട്ടയത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപം ബോർഡ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് സർക്കാർ‍ ഹൈക്കോടതിയിൽ സ്വീകരിച്ച പിണറായി അനുകൂല നിലപാടിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്‌തി പുകയുകയാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ആദ്യം വിമർശനവുമായി രംഗത്തെത്തിയത് മാത്യു കുഴൽനാടനായിരുന്നു. പിന്നാലെ കോൺഗ്രസ് നേതാവ് ജിൻ്റോ ജോണും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ ബലാത്സംഗക്കേസിൽപ്പെടുത്തിയ ആളാണ് പിണറായിയെന്നും അക്കാര്യം മറക്കണോയെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചോദിച്ചു. അതേസമയം ഉമ്മൻ ചാണ്ടിക്ക് നീതി കൊടുത്തിട്ടില്ലെന്നും, എന്നാൽ അത് പറഞ്ഞ് മറ്റൊരാളെ വേട്ടയാടുന്നത് കോണ്‍ഗ്രസ് ശൈലി അല്ലെന്നുമാണ് വിഷയത്തിൽ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

Category

🗞
News
Transcript
00:00Thank you for joining us.

Recommended