Skip to playerSkip to main content
  • 2 days ago
പാലക്കാട്: ആസ്വാദകരുടെ ഹൃദയതാളത്തിനൊപ്പം മേളവും കുടമാറ്റത്തിൻ്റെ മഴവില്ലഴകും ചേർന്നപ്പോൾ കൊടുന്തിരപുള്ളി ആദികേശവപുരം ഗ്രാമത്തിലെ മഹാനവമി ആഘോഷം കെങ്കേമമായി. മഴ പോലും ആ ആസ്വാദനത്തിനു മുന്നിൽ വഴിമാറി. മഹാനവമി നവരാത്രി വിളക്ക് ആഘോഷദിനമായ ഇന്നലെ ആദികേശവപുരം ഗ്രാമത്തിൽ രാവിലെ പൂജകൾക്കു ശേഷം ആനയൂട്ട്, ശീവേലി, ഗജവീരൻമാരുടെ എഴുന്നള്ളത്ത് ചടങ്ങുകൾ നടന്നു. അയിലൂർ അനന്തനാരായണ ശർമയുടെ പ്രമാണത്തിലുള്ള പഞ്ചവാദ്യം കാതിനിമ്പമായി. ഗുരുവായൂർ ഇന്ദ്രസെൻ ഗജനിര നയിച്ചു. 10.30ന് അയ്യപ്പൻ ക്ഷേത്രത്തിൽ നിന്നു ഗജവീരൻമാരുടെ എഴുന്നള്ളത്തു നടന്നു. പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിമേളം കേൾക്കാൻ നാടാകെ എത്തി. വൈകിട്ടു ഗജവീരൻമാർ, വാദ്യം പൂക്കാവടി എന്നിവയുടെ അകമ്പടിയോടെ സ്നേഹ സംഗമം ജനകീയ ഉത്സവയാത്ര ദേവസ്വം ഗ്രൗണ്ടിൽ നിരന്നു മുക്കാൽ മണിക്കുറോളം കുടമാറ്റം നടന്നു. പാമ്പാടി രാജൻ ഗജനിരയെ നയിച്ചു. തുടർന്ന് അയ്യപ്പൻ ക്ഷേത്രത്തിൽ ദീപാരാധന, നിറമാല, ഐശ്വര്യദീപക്കാഴ്ച്ച, ആദികേശ വപെരുമാൾ ക്ഷേത്രത്തിൽ ദിവ്യാലങ്കാര ദർശനം, നിറമാല, നെയ്‌വിളക്ക് ചടങ്ങുകളും സംഗീതാർച്ചനയും നടന്നു. മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ ഇരട്ടത്തായമ്പകയും ഉണ്ടായിരുന്നു. രാത്രി 12ന് ഗജവീരന്മാരുടെ അകമ്പടിയോടെ തീവെട്ടിപ്രഭയിൽ പാണ്ടി മേളവും നടന്നു.ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Category

🗞
News
Transcript
00:05Music
00:09Music
00:10Music
00:10Music
00:10Music
00:12I'm sorry, I'm sorry.

Recommended