Skip to playerSkip to main content
  • 2 months ago
വയനാട് : സുല്‍ത്താന്‍ ബത്തേരി ഗുണ്ടൽപേട്ട് പാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വൈദികനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വയനാട് തൃക്കൈപ്പറ്റ സെൻ്റ് തോമസ് യാക്കോബായ പള്ളി വികാരി ഫാ.റെജി പോളും കുടുംബവുമാണ് പാതയോരത്ത് നിലയുറപ്പിച്ച ആനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്. വ്യാഴാഴ്‌ച വൈകുന്നേരം നാലരയോടെയായിരുന്നു നാടിനെ വിറപ്പിച്ച അപകടകരമായ ഈ സംഭവം നടന്നത്. ഗുണ്ടൽപേട്ടിൽ നിന്ന് യാത്ര കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് വൈദികനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ആനക്കൂട്ടത്തിൻ്റെ മുൻപിൽപ്പെടുന്നത്. റോഡിൻ്റെ താഴ്ഭാഗത്തുനിന്നും കയറിവന്ന മൂന്ന് കാട്ടാനകൾ പാത മുറിച്ചുകടക്കുന്നതിനായി ഫാദർ റെജി പോളിൻ്റെ കാർ ഉൾപ്പെടെയുള്ള മറ്റ് നിരവധി വാഹനങ്ങൾ ദൂരെ മാറി നിർത്തിയിട്ടിരിക്കുകയായിരുന്നു. ആനകൾ വനത്തിലേക്ക് മാറിയെന്ന് ഉറപ്പാക്കിയ ശേഷം തൊട്ടുമുൻപിൽ ഉണ്ടായിരുന്ന ട്രാവലർ മുന്നോട്ട് എടുത്തു. ട്രാവലറിന് തൊട്ടുപിന്നിൽ ഒരു എർട്ടിഗ കാറും അതിനുശേഷമാണ് ഫാ റെജി പോളും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനവും ഉണ്ടായിരുന്നത്. എന്നാൽ മുൻപിലെ വാഹനങ്ങളിൽ നിന്നുള്ള ഹോണ്‍ കാട്ടാനകളെ പ്രകോപിച്ചു. ഇതോടെ കാട്ടാനകള്‍ തിരിച്ചെത്തുകയും വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലും ദൈവാധീനവും ഒന്നുകൊണ്ടും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ആനയുടെ ആക്രമണത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടെങ്കിലും സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളിൽ നിന്ന് ഈ കുടുംബം
ഇനിയും രക്ഷ നേടിയിട്ടില്ല.

Category

🗞
News
Transcript
00:18I
00:18Can you tell us
00:20You're going to go to the village
00:23I'm going to get to the village
00:24I'm going to get to the village
00:26The day of the day as the night is the night.
00:31This night, the day was looking at the night.
00:35The night was back to the night.
00:41The night was even a night.
00:46The night was even a night.
00:49The night was here.
00:55When in the road, there are people who go to the road and travel.
00:58They are traveling.
01:04They are tourists.
01:06They have to come to the road and they are coming to the road
01:11and they are taking photos from the road.
01:14They are coming to the road and running in the road.
01:22God's name, everyone's name, and with your name, it's the end of the day.
01:30I was a very successful family, and when people were there, they would be a very final day,
01:45Thank you so much for joining us today.
01:47Thank you for joining us today.

Recommended