Skip to playerSkip to main content
  • 2 weeks ago
ശ്രീകൃഷ്‌ണ ജയന്തി ആഘോഷനിറവിൽ കേരളക്കര. ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നിരത്തുകളിലിറങ്ങി. വൈകിട്ടോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശോഭായാത്രകൾ നടത്തി. അഷ്‌ടമി രോഹിണിനാളിൽ കണ്ണനെ കണ്ണുനിറച്ച് കാണാൻ രാവിലെയും അമ്പലങ്ങളിലും വലിയ ഭക്തജനത്തിരക്കുണ്ടായിരുന്നു. ക്ഷേത്രങ്ങളിൽ നിർമാല്യ ദർശനത്തോടെ അഷ്‌ടമി രോഹിണി മഹോൽസവ ചടങ്ങുകൾ നടന്നു. അമ്പലങ്ങളിൽ വിപുലമായ പരിപാടികളും ഭക്തജനത്തിരക്കും ഉണ്ടായിരുന്നു.  200 ഓളം വിവാഹങ്ങളാണ് ഇന്ന്  ഗുരുവായൂരിൽ നടന്നത്.   ഉണ്ണിക്കണ്ണനെ തൊഴാൻ അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി സന്നിധിയിലേക്ക്  പുലർച്ചെ മുതൽ ഭക്തരെത്തി.  നങ്ങ്യാർകൂത്ത്, ഗരുഡവാഹന എഴുന്നെള്ളിപ്പ്, നവകാഭിഷേകം, എന്നിവയും നടന്നു. അതേസമയം ശ്രീകൃഷ്‌ണ ജയന്തിയ്‌ക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവച്ചു. 'സത്യത്തിൻ്റെയും ധർമ്മത്തിൻ്റെയും വിജയത്തിനായി സമർപ്പിക്കുന്നതിന് പ്രേരകമായ ഒന്നാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്‌ണ ജയന്തി. സൽപ്രവൃത്തികൾ ചെയ്‌ത് മുന്നോട്ടുപോവുക എന്ന തത്വചിന്തയെ അടിസ്ഥാനപ്പെടുത്തി ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കുന്നു. മനുഷ്യമനസുകളുടെ ഒരുമയ്ക്കായുള്ള ആഘോഷമാവട്ടെ ഇത്തവണത്തെ ശ്രീകൃഷ്‌ണ ജയന്തി. എല്ലാവർക്കും ശ്രീകൃഷ്‌ണ ജയന്തി ആശംസകൾ.' - മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ആറന്മുള ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടന്നു.  

Category

🗞
News
Be the first to comment
Add your comment

Recommended