വിവാഹമോചനം നേടിയിട്ടും ദിലീപ് മഞ്ജുവിനെ വേട്ടയാടുന്നു

  • 2 years ago
If Manju Warrier's life was with Dileep, she would never have achieved that feat; TB mini | ദിലീപ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമർപ്പിച്ച പരാതിക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ.ടിബി മിനി. ശുദ്ധമായ കൈകളുമായല്ല ദിലീപ് വന്നിരിക്കുന്നതെന്ന് ആ പരാതി വായിക്കുമ്പോള്‍ തന്നെ മനസ്സിലാവും. പരാതിയില്‍ എന്തിനാണ് ദിലീപ് മഞ്ജു വാര്യറെ വലിച്ചിഴയ്ക്കുന്നത്. നേരത്തെ അവർ ദിലീപിന്റെ ഭാര്യയായിരുന്നു. പക്ഷെ അവർ വിവാഹ മോചനം നേടി പോയി. വിവാഹ മോചനം നേടി പോയതിന് ശേഷം ദിലീപിനെതിരായി ഒരു വാക്കുപോലും മഞ്ജു വാര്യർ പറഞ്ഞിട്ടില്ല. എന്നാല്‍ അവർ ഭാര്യയായിരുന്ന സമയത്ത് മറ്റ് സ്ത്രീകളുമായി അങ്ങേയറ്റം തെറ്റായ ബന്ധങ്ങള്‍ പുലർത്തിയ താന്‍ നല്ലവനായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ടിബി മിനി പറയുന്നു. ന്യൂസ് 7 മലയാളം എന്ന ചനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഭാഷക


#Dileep #DileepCase

Recommended