Skip to playerSkip to main content
  • 3 years ago
Actress Padmapriya said that meera jasmine was banned due to asking more payment on film | മലയാള സിനിമയിലെ തുല്യ വേതനം വിഷയത്തില്‍ പ്രതികരിച്ച് നടി പത്മപ്രിയ. ന്യായമായ വേതനം ലഭിക്കണം എന്നത് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നില്ല എന്ന് പത്മപ്രിയ പറഞ്ഞു. സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസരിക്കുകയായിരുന്നു പത്മപ്രിയ. ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ് തുല്യവേതനം എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇടവേളക്ക് ശേഷം തുടക്കമിട്ടത്. നടി നിഖില വിമലും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്മപ്രിയയുടെ പ്രതികരണം. അര്‍ഹതപ്പെട്ട വേതനം ചോദിക്കുന്ന നടിമാരെ മലയാള സിനിമയില്‍ ബാന്‍ ചെയ്യുകയാണ് എന്ന് പത്മപ്രിയ തുറന്നടിച്ചു. നടി മീരാ ജാസ്മിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു പത്മപ്രിയയുടെ പ്രതികരണം. പ്രതിഫലം കൂട്ടി ചോദിച്ചതിന് മീര ജാസ്മിന്‍ ബാന്‍ ചെയ്യപ്പെട്ടു എന്നാണ് പത്മപ്രിയ പറയുന്നത്.

#padmapriya

Category

🗞
News
Be the first to comment
Add your comment

Recommended