ബി.ജെ.പിയും ആര്‍.എസ്.എസും തമ്മില്‍ മുട്ടനടി | Oneindia Malayalam

  • 4 years ago
BMS 'strongly opposes' FM's plans on privatization
തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യവത്കരണം അനുവദിക്കും എന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനത്തിന് എതിരെ വിമര്‍ശനം ശക്തമാകുന്നു. സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങളെ ശക്തമായി വിമര്‍ശിച്ച് ആര്‍എസ്എസിന്റെ തന്നെ തൊഴിലാളി സംഘടനയായ ബിഎംഎസും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിനിത് ദുഃഖകരമായ ദിവസമാണ്. എട്ട് മേഖലകളിലെ സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാരിന്റെ ആശയദാരിദ്ര്യം വെളിപ്പെടുത്തുന്നുവെന്നും ബിഎംഎസ് കുറ്റപ്പെടുത്തി. സ്വകാര്യവത്കരണം രാജ്യതാല്പര്യത്തിന് വിരുദ്ധമാണ്.തൊഴില്‍ നഷ്ടപ്പെടുന്നതിനും തൊഴില്‍ സമത്വം ഇല്ലാതാകുന്നതിനും സ്വകാര്യവത്കരണം ഇടയാക്കും.

Recommended