MS Dhoni practices spin bowling during nets session ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മഹേന്ദ്ര സിംഗ് ധോണി. ടൂര്‍ണമെന്റില്‍ മികവ് കാട്ടാന്‍ ഇത് വരെ ധോണിക്ക് കാര്യമായ അവസരം ലഭിച്ചിട്ടില്ലെങ്കിലും, വിക്കറ്റിന് പിന്നില്‍ നിര്‍ണായക ദൗത്യമാണ് താരത്തിനുള്ളത്. മത്സരങ്ങളിലുടനീളം വിക്കറ്റിന് പിന്നില്‍ നിന്ന് ബോളര്‍മാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കുന്ന ധോണി, പലപ്പോളും ഫീല്‍ഡ് സെറ്റ് ചെയ്യാനും മുന്‍പന്തിയിലുണ്ടാവാറുണ്ട്.