Kuwait records first death as result of heat-stroke
ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് കഠിനമാകുന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത് കുവൈത്തിലാണ്. ജൂണ്‍ എട്ടിന് കുവൈത്തില്‍ രേഖപ്പെടുത്തിയ ചൂട് 52.2 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ ദിവസം സൗദിയിലെ അല്‍ മജ്മഅ് പ്രദേശത്ത് 55 ഡിഗ്രിയും രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ ഗള്‍ഫില്‍ ഇനിയും ചൂട് വര്‍ധിക്കുമെന്നാണ് പ്രവചനങ്ങള്‍. കുവൈത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൂട് കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, വരുന്ന മൂന്നാഴ്ച സൗദിയില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജോലി സമയം ക്രമീകരിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. അതിനിടെ, ചൂട് സംബന്ധിച്ച വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുമുണ്ട്
Category
🗞
News