Skip to playerSkip to main content
  • 6 years ago

Santhosh Pandit's facebook post about Rahul Gandhi goes viral

ഭാവി പ്രധാനമന്ത്രിക്ക് ഒരു വോട്ട് എന്നതായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുളള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാല് ലക്ഷം ഭൂരിപക്ഷത്തിന് ജയിച്ചുവെങ്കിലും രാജ്യത്ത് കോണ്‍ഗ്രസ് അടപടലം തകര്‍ന്നു. ഇപ്പോള്‍ വയനാട് എംപി മാത്രമാണ് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയില്‍ ഇടത് പക്ഷ അനുഭാവികള്‍ അടക്കം രാഹുല്‍ ഗാന്ധിയെ വയനാടിന്റെ പ്രധാനമന്ത്രിയെന്ന് പരിഹസിക്കാറുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയാകാന്‍ സാധിക്കാതെ പോയ രാഹുലിന് എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ച് കൂട എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം. മോദിയെ പോലെ ആദ്യം മുഖ്യമന്ത്രിയും പിന്നെ പ്രധാനമന്ത്രിയും ആകാനുളള വഴിയും രാഹുലിന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു കൊടുക്കുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended