RJD invites JDU to be part of Mahagathbandhan ബിഹാറില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. മത്സരിച്ച മുഴുവന്‍ സീറ്റിലും ബിജെപി വിജയിച്ചപ്പോള്‍ ഒരു സീറ്റ് നഷ്ടത്തില്‍ സഖ്യകക്ഷിയായ ജെഡിയുവും വമ്പിച്ച വിജയം നേടി. എന്നാല്‍ മോദി മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണിന ലഭിക്കാതിരുന്നതോടെ നിതീഷ് കുമാര്‍ ബിജെപിയോട് ഇടഞ്ഞു. ഒരു മന്ത്രി പദം മാത്രമായിരുന്നു ആര്‍ജെഡിക്ക് ലഭിച്ചത്. കേന്ദ്രത്തിന്റെ നീക്കത്തില്‍ വാളെടുത്ത നിതീഷ് കുമാര്‍ ബിഹാറില്‍ ജെഡിയു മന്ത്രിസഭ വികസിച്ചപ്പോള്‍ ബിജെപിക്ക് നല്‍കിയത് ഒരു സീറ്റ്. കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും 'മന്ത്രി' തര്‍ക്കത്തില്‍ എന്‍ഡിഎയില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെ മറ്റൊരു നിര്‍ണായക നീക്കമാണ് സംസ്ഥനത്ത് ആര്‍ജെഡി നടത്തിയിരിക്കുന്നത്. മഹാസഖ്യത്തിലേക്ക് നിതീഷ് കുമാറിനെ എത്തിക്കാനാണ് ആര്‍ജെഡിയുടെ നീക്കം.
Be the first to comment