Skip to playerSkip to main content
  • 6 years ago
Set back for bjp in local body elections in Karanataka
കര്‍ണാടകത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നേരിടേണ്ടി വന്നത്. ആകെയുള്ള 28 സീറ്റില്‍ 25 ലും ബിജെപിയാണ് വിജയിച്ചത്. എന്നാല്‍ 21 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസും 7 സീറ്റില്‍ മത്സരിച്ച ജെഡിഎസും കേവലം ഒരു സീറ്റില്‍ മാത്രം ഒതുങ്ങി. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ തട്ടകങ്ങളില്‍ പോലും ബിജെപിക്ക് അടിപതറി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് ബിജെപിക്ക് തിരിച്ചടി നല്‍കുന്ന ഫലം പുറത്തായിരിക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended