Skip to playerSkip to main content
  • 7 years ago
who is collector T V Anupama IAS?
രാഷ്ട്രീയക്കാരുടെ ചട്ടുകം ആയി മാറാതെ സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന തൃശ്ശൂര്‍ കളക്ടര്‍ അനുപമയെ എല്ലാവര്‍ക്കും അറിയം. ഇതു താന്‍ടാ കളക്ടര്‍ എന്ന് ആത്മ വിശ്വാസത്തോടെ പറയാന്‍ കഴിയുന്ന, വരുന്ന തലമുറക്ക് മാതൃകയാക്കാന്‍ പറ്റുന്ന ഉദ്യോഗസ്ഥ...തലക്കനം ഇല്ലാതെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സൗമ്യ സാന്നിധ്യം...ഇതെല്ലാമാണ് അനുപമയ്ക്ക് ഉള്ള വിശേഷണങ്ങള്‍...കൃത്യനിര്‍വ്വഹണത്തില്‍ വിട്ടു വീഴ്ചയില്ലാത്ത അനുപമ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു പോലെ തല വേദന ആണ്...ആലപ്പുഴ കളക്ടര്‍ ആയിരുന്നപ്പോള്‍ ആദ്യം പ്രഹരം സര്‍ക്കാരിന് എതിരെ തന്നെ...അന്ന് മന്ത്രി സ്ഥാനം തെറിച്ചത് എ.കെ ശശീന്ദ്രന് പകരം ഗതാഗത മന്ത്രിയായി വന്ന എന്‍.സി.പി നേതാവ് തോമസ് ചാണ്ടിയുടെ.. ഒരേ വകുപ്പില്‍ തന്നെ രണ്ടാമനായി വന്ന ചാണ്ടിയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ വക വയ്ക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാണിച്ച ധൈര്യം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

Category

🗞
News
Be the first to comment
Add your comment

Recommended