പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിയുടെ ആദ്യ സംവിധാന സംരഭമായ ലൂസിഫറിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായത്. മോഹന്‍ലാലിനെ നായകനാക്കിയുളള ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് പൃഥ്വിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നത്