Dutch premier distances govt from anti-Islam cartoon contest മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ രചനാ മല്‍സരം നടത്താന്‍ തീരുമാനിച്ച തീവ്രവലതുപക്ഷ ഡച്ച് എംപി ഗീര്‍ത്ത് വൈല്‍ഡേഴ്‌സിനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന് കരുതുന്ന യുവാവിനെ ഡച്ച് പോലിസ് അറസ്റ്റ് ചെയ്തു. ഹേഗിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് പറഞ്ഞു. 26കാരനായ യുവാവ് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നാണ് നിഗമനം. #Nabi #Islam
Be the first to comment