ഉപയോക്താക്കളുടെ ശബ്ദം തിരിച്ചറിഞ്ഞ് മറുപടി കൊടുക്കാന്‍ കഴിയുന്ന ഗൂഗ്ള്‍ വോയ്സ് അസിസ്റ്റന്റ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഗൂഗിളില്‍ തിരയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ടൈപ്പ് ചെയ്യാതെ പറഞ്ഞ് മനസിലാക്കിക്കാനും ഫോണിലെ മറ്റ് സൗകര്യങ്ങള്‍ വോയിസ് കമാന്റിലൂടെ ഉപയോഗിക്കാനും കഴിയുന്ന സംവിധാനമാണിത്. എന്നാല്‍ വെറുമൊരു ആപ്ലിക്കേഷനായ ഗൂഗിള്‍ അസിസ്റ്റന്റിലെ സ്ത്രീ ശബ്ദത്തിന് ഈ കുറഞ്ഞ കാലയളവില്‍ 4.5 ലക്ഷം വിവാഹ ആലോചനകളാണത്രെ ലഭിച്ചത്. #Google #VoiceAssistant #OkGoogle
Be the first to comment