Skip to playerSkip to main contentSkip to footer
  • 8 years ago
VT Balram Comments about AKG: Civic Chandran attacked Communist Leaders

വിടി ബല്‍റാം എംഎല്‍എ തുടക്കമിട്ട എകെജിയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എകെജി ബാലപീഡകനാണെന്ന് ബല്‍റാം അഭിപ്രായപ്പെട്ടതാണ് വിവാദത്തിന് തുടക്കമിട്ടതെങ്കില്‍ ഇപ്പോള്‍ കുറച്ചുകൂടി കടന്ന ചര്‍ച്ചയാണ് സിവിക് ചന്ദ്രന്‍ മുന്നോട്ട് വയ്ക്കുന്നത്. എകെജി സുശീലയ്ക്ക് അക്കാലത്തെഴുതിയ കത്തുകള്‍ ഇഎംഎസ് ഉപയോഗിച്ചിട്ടുണ്ടെന്ന് സിവിക് ചന്ദ്രന്‍ പറഞ്ഞു. ഗോപാലസേന എന്ന പേരില്‍ കമ്യൂണിസ്റ്റുകാരുടെ ഗുണ്ടാ സംഘമുണ്ടാക്കിയ എകെജിയെ കുറിച്ചും സിവിക് പറയുന്നു. കമ്യൂണിസ്റ്റുകാരുടെ ഒളിവുകാല ജീവിതം വിശുദ്ധ പുസ്തകമൊന്നുമല്ല. പ്രണയകാലത്ത് എകെജി സുശീലയ്ക്ക് എഴുതിയ കത്തുകള്‍ പിന്നീട് എകെജിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഇഎംഎസ് ഉപയോഗിച്ചിട്ടുണ്ടെന്ന് സിവിക് ചന്ദ്രന്‍ മാതൃഭൂമിയോട് പറഞ്ഞു. കേരളത്തില്‍ ആദ്യം നക്‌സലേറ്റ് ആകേണ്ടിയിരുന്ന വ്യക്തിയാണ് എകെജി. ഇതില്‍ നിന്ന് പിന്തിരിഞ്ഞത് ഇഎംഎസിന്റെ ഇടപെടലിലൂടെയാണ്.നക്‌സലിസത്തിലേക്ക് പോകേണ്ടിയിരുന്ന എകെജിയെ പിന്തിരിപ്പിക്കാനാണ് ഇഎംഎസ് എകെജിയുടെ കത്തുകള്‍ ഉപയോഗിച്ചത്. ഇതിന്റെ ഭാഗമായി ഇഎംഎസ് ആദ്യം സുശീലയെ പേടിപ്പിച്ചു. എകെജി നക്‌സലിസത്തിലേക്ക് പോയാല്‍ ജീവിതം തുലഞ്ഞുപോകുമെന്ന് അദ്ദേഹം സുശീലയോട് പറഞ്ഞു.

Category

🗞
News

Recommended