Skip to playerSkip to main content
  • 8 years ago
Nithya Menon's new role will come as a shock
നിത്യ നായികയായവുന്ന തെലുങ്ക് സിനിമയില്‍ ലെസ്ബിയനായിട്ടാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ലിപ് ലോക്ക് രംഗങ്ങളുണ്ടെന്നും പറയുന്നുണ്ട്.മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ പലഭാഷ സിനിമകളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് നിത്യ മേനോന്‍. തന്റെ സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് നിത്യ പ്രേക്ഷകരെ കൈയിലെടുത്തത്. താന്‍ നായികയായി അഭിനയിക്കുന്ന സിനിമ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ആരാധകരെ ഞെട്ടിക്കുന്നതായിരിക്കുമെന്ന് നിത്യ തന്നെ ആദ്യമേ വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗാനുരാഗം സുപ്രീംകോടതി നിയമവിരുദ്ധമാക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു സിനിമ നിര്‍മ്മിച്ചാല്‍ അതിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുമോ എന്നാണ് സിനിമയ്‌ക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍.വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയാണ് നിത്യ മേനോന്‍ നായികയാവുന്ന ഏറ്റവും പുതിയ സിനിമ. നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമയുടെ റീലിസ് ഇനിയും തീരുമാനിച്ചിട്ടില്ല.
Comments

Recommended