താരങ്ങളുടെ പാത പിന്തുടര്‍ന്ന് മക്കള്‍ സിനിമയിലെത്തുന്നത് അത്ര പുതിയ കാര്യമല്ല. ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നവരില്‍ പലര്‍ക്കും അത്തരത്തില്‍ സിനിമാ പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഇന്നത്തെ യുവതാരങ്ങളില്‍ പലരുടെയും മക്കള്‍ അടുത്ത തലമുറയിലെ സൂപ്പര്‍ താരങ്ങളായി മാറുമെന്നാണ് വിലയിരുത്തല്‍. നിവിന്‍ പോളിയുടെ മകനായ ദാവീദും പൃഥ്വിരാജിന്റെ മകളായ അലംകൃതയും ഒരുമിച്ച് അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന തരത്തില്‍ ട്രോളുകളും പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ചില ട്രോളുകള്‍ താന്‍ കണ്ടിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. നടീനടന്‍മാരെക്കാളും കൂടുതല്‍ ആരാധകരുള്ളവരാണ് താരങ്ങളുടെ മക്കള്‍. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി എന്നിവരുടെ മക്കള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.ഭാവിയിലെ സൂപ്പര്‍ താരങ്ങളായി എത്തുന്നവരെക്കുറിച്ച് പറയുന്നതിനിടയിലാണ് അലംകൃതയുടെ സിനിമാപ്രവേശത്തെക്കുറിച്ച് ചോദിച്ചത്. ഇതിന് വളരെ കൃത്യമായ മറുപടിയാണ് താരം നല്‍കിയത്.
Be the first to comment