Skip to playerSkip to main content
  • 8 years ago

Dare The Fear: Archana Susheelan 's Episode

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാഹസിക പരിപാടിയാണ് ഡെയർ ദ ഫിയർ. സീരിയല്‍ താരങ്ങളാണ് പരിപാടിയില്‍ മത്സരാർഥികളായെത്തുന്നത്. അതിസാഹസികമായ ടാസ്കുകളാണ് പരിപാടിയില്‍ മത്സരാർഥികള്‍ക്ക് നല്‍കുന്നത്. ഗോവിന്ദ് പദ്മസൂര്യ അവതാരകനായി എത്തുന്ന സ്റ്റണ്ട് റിയാലിറ്റി ഷോയാണ് ഡെയര്‍ ദ ഫിയര്‍. ടെലിവിഷന്‍ സെലിബ്രിറ്റികള്‍ മത്സരാര്‍ത്ഥികളായെത്തുന്ന റിയാലിറ്റി ഷോ ഏഷ്യനെറ്റ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്.ഷോയുടെ എലിമിനേഷന്‍ എപ്പിസോഡില്‍ അര്‍ച്ചനയ്ക്ക് കിട്ടിയ ടാസ്‌കാണ്, പാമ്പുകള്‍ ഇഴയുന്ന വെള്ളത്തിലറങ്ങി മുത്തുകള്‍ പെറുക്കുക. അലറി വിളിച്ച് ബഹളമുണ്ടാക്കിയെങ്കിലും അര്‍ച്ചന ടാസ്‌ക് പൂര്‍ത്തിയാക്കി. മത്സരാർഥികളുടെ മനോവീര്യത്തെയും ധൈര്യത്തെയും പരീക്ഷിക്കുകയാണ് പരിപാടിയിലൂടെ. അര്‍ച്ചനയെ ശ്രദ്ധേയയാക്കിയത് ഏഷ്യനെറ്റിലെ എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി വേഷമാണ്. പൊന്നമ്പിളി, കറുത്ത മുത്ത്, തുടങ്ങിയ സീരിയലുകളിലെല്ലാം അര്‍ച്ചന വില്ലത്തിയായി എത്തി.
Be the first to comment
Add your comment

Recommended