Skip to playerSkip to main content
  • 8 years ago
പഠനാവശ്യത്തിനായി സ്കെയിൽ വാങ്ങാൻ പോയ മകനെ കാണാനില്ലെന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് ചാത്തന്നൂർ പോലീസിന് ജയമോൾ പരാതി നൽകുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ സ്കെയിൽ വാങ്ങാൻ പോയിട്ട് തിരിച്ചെത്തിയില്ലെന്നും നാട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെന്നും പോലീസിനോട് പറഞ്ഞിരുന്നു.ജിത്തു ജോബിനെ കാണാനില്ലെന്ന പരാതിയിൽ ചാത്തന്നൂർ പോലീസ് ഉടൻതന്നെ അന്വേഷണമാരംഭിച്ചു. എന്നാൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലൊന്നും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. തുടർന്ന് ജിത്തു ജോബിന്റെ വീട്ടിലെത്തി പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മകന്റെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിനായി പോലീസ് പലതവണ വീട്ടിലെത്തിയപ്പോഴും ജയമോൾ കടുത്ത സങ്കടത്തോടെയാണ് പ്രതികരിച്ചത്. എത്രയും പെട്ടെന്ന് മകനെ കണ്ടെത്തണമെന്നും, താൻ ആഹാരം പോലും കഴിച്ചിട്ടില്ലെന്നും ജയമോൾ പറഞ്ഞപ്പോൾ പോലീസിനും സംശയമൊന്നും തോന്നിയില്ല.

Category

🗞
News
Be the first to comment
Add your comment

Recommended