മോഹന്‍ലാലിന്‍റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്‍റെ യവ്വന കാലഘട്ടം അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു മോഹന്‍ലാല്‍ 18 കിലോ കുറച്ചത്. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ രൂപമാറ്റത്തിന്‍റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു വീഡിയോക്ക് ലഭിച്ചത്. ഇപ്പോഴിതാ ലാലേട്ടന്‍റെ പുതിയ ചില ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മോഹന്‍ലാല്‍ വിമാനത്താവളത്തിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തില്‍ പ്രകാശ് രാജ്, സിദ്ദിഖ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്തായാലും മോഹന്‍ലാലിന്‍റെ ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.