ഐഎസ് ബഹ്റൈൻ മൊഡ്യൂളില്‍ ചേർന്ന് സിറിയയിലെത്തി യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള 20ലേറെപ്പേർ നാട്ടിലേക്ക് മടങ്ങിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് സൂചന ലഭിച്ചു. ഇതില്‍ 12 പേർ മലയാളികളാണെന്നാണ് ലഭ്യമായ വിവരം. വിദേശ ഇൻറലിജൻസ് ഏജൻസികളാണ് ഇതുമായി ബന്ധപ്പെട്ട് സൂചനകള്‍ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയത്. തുർക്കിയില്‍ നിന്നാണ് ഇവരില്‍ പലരും രാജ്യത്തേക്ക് മടങ്ങിയിരിക്കുന്നത്. വ്യാജ പാസ്പോർട്ടുകളാണ് മിക്കവരും ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന 12 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പോലീസിനു കൈമാറിയിട്ടുണ്ടെന്നാണി റിപ്പോര്‍ട്ടുകള്‍.ഐസിസ് വിട്ട് നാട്ടില്‍ മടങ്ങിയെത്തിയ രണ്ടു പേരെ എന്‍ഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വളപട്ടണം സ്വദേശിയായ മുഇനുദ്ദീന്‍, തൊടുപുഴയില്‍ നിന്നുള്ള സുബ്ഹാനി എന്നിരെയാണ് നാട്ടില്‍ തിരിച്ചെത്തി മാസങ്ങള്‍ക്ക് ശേഷം പിടികൂടിയത്. ഇരുവരും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു വരികയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.
Be the first to comment