ലോക സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക ശക്തികളായ സൗദി അറേബ്യ വ്യവസായികളെ തടവിലാക്കിയത് ആഗോള സാമ്പത്തിക രംഗം തകിടംമറിയാന്‍ കാരണമാകുമെന്ന ആശങ്ക ശക്തമാകുന്നു. സൗദി അറേബ്യയില്‍ അര്‍ധരാത്രി നടന്ന കൂട്ട അറസ്റ്റിന് പിന്നില്‍ ആരാണ് എന്നാണ് അന്താരാഷ്ട്ര സമൂഹം ചിന്തിക്കുന്നത്. അറബ് ലോകത്തെ മാത്രമല്ല, ആഗോള വ്യവസായ സമൂഹത്തെ പോലും ഞെട്ടിച്ചുകൊണ്ട് നടന്ന അറസ്റ്റിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത എല്ലാവരെയും പുറത്താക്കുക, അധികാരം തങ്ങളിലേക്ക് കേന്ദ്രീകരിക്കുക, ചോദ്യം ചെയ്യുന്ന ഒരു ശക്തിയുമുണ്ടാകരുത് തുടങ്ങിയ ലക്ഷ്യങ്ങളാണത്രെ ഇതിനെല്ലാം പിന്നില്‍. അഴിമതി തുടച്ചുനീക്കുക എന്ന പേരിലാണ് ഇപ്പോള്‍ സൗദിയില്‍ കൂട്ട അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ സൗദി രാജ കുടുംബങ്ങളില്‍ നടക്കുന്ന അധികാര വടംവലിയാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കന്നു.
Be the first to comment